തിരുവനന്തപുരം: മുനമ്പം ഭാഗത്തെ 610 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി നേരിടുന്ന ഘട്ടത്തിലെങ്കിലും വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്നവർ അതിൽ നിന്ന് പിൻമാറണമെന്ന് കളരിപ്പണിക്കർ ഗണക കണിശ സഭ (കെ.ജി.കെ.എസ്) പ്രസിഡന്റ് ഡോ.പാച്ചല്ലൂർ അശോകനും ജനറൽ സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യനും ആവശ്യപ്പെട്ടു.
വൻതോതിൽ കൈയേറ്റവും ചൂഷണവുമാണ് വഖഫ് ആക്ടിന്റെ മറവിൽ നടക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഭേദഗതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഒരു നിശ്ചിത ഭൂമി വഖഫിന്റേതാണോയെന്ന് നിശ്ചയിച്ച് വഖഫ് ബോർഡിന് അനുമതി നൽകുന്ന 40ാം വകുപ്പാണ് ഭേദഗതിയിലൂടെ ഇല്ലാതാകുന്നത്. ഇതോടെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |