ഉപതിരഞ്ഞെടുപ്പ് ആയതിനാൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി/ പ്രാക്ടിക്കൽ) മാറ്റിവച്ചു. പുതുക്കിയ തീയതികൾ www.keralauniversity.ac.in ൽ. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
നാലുവർഷ ബിരുദം ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി. പിഴകൂടാതെ 14 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.വി.എ. (പെയിന്റിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്സി ജ്യോഗ്രഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എസ്സി ബോട്ടണി (റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, നവംബർ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2020 - 2022 അഡ്മിഷൻ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാല പരീക്ഷ മാറ്റി
നവംബർ 20ന് നടത്താനിരുന്ന രണ്ടാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ് റഗുലർ, സപ്ലിമെന്ററി ഏപ്രിൽ 2024 പേപ്പർ 11 എൻവയോൺമെന്റൽ സ്റ്റഡീസ് പരീക്ഷ 21 ലേക്ക് മാറ്റി. മറ്റുപരീക്ഷകളിൽ മാറ്റമില്ല.
പരീക്ഷാ തീയതി
എട്ടാം സെമസ്റ്റർ ബി.കോം എൽ എൽ.ബി (ഓണേഴ്സ്, 2020 പ്രവേശനം) മാർച്ച് 2024 റഗുലർ പരീക്ഷ 18ന് തുടങ്ങും.
നാലാം സെമസ്റ്റർ എം.പി.എഡ് റഗുലർ, സപ്ലിമെന്ററി ഏപ്രിൽ 2024 പരീക്ഷ 21ന് തുടങ്ങും.
രണ്ടാം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി (ഓണേഴ്സ്, 2014 പ്രവേശനം) ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി സെപ്ംബർ 2023 പരീക്ഷ 18ന് തുടങ്ങും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷകൾ മാറ്റി
സാങ്കേതിക പരീക്ഷാ കൺട്രോളർ 12, 13, 19, 20 തീയതികളിൽ നടത്താനിരുന്ന വിവിധ ഡിപ്ലോമ പരീക്ഷകൾ യഥാക്രമം 23, 22, 26, 27 തീയതികളിൽ നടത്തും.
സ്പോട്ട് അഡ്മിഷൻ
പി.എം.ജിയിലെ ഗവ. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാംഗ്വേജ് ട്രെയിനിംഗ് ഹിന്ദി അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ ഡി.എൽ.എഡ് ഹിന്ദി കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് 13, 14 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. നേരിട്ട് ഹാജരാകണം. ഫോൺ: 0471-2308082, 9539293929.
ഫോട്ടോ ജേണലിസം കോഴ്സ്
കേരള മീഡിയ അക്കാഡമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിലേക്ക് www.keralamediaacademy.org വെബ്സൈറ്റിൽ 23നകം അപേക്ഷിക്കണം. കാലാവധി 3മാസം. ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ. ഫീസ് 25000 രൂപ. ഫോൺ- 8281360360, 0484-2422275, 9447225524, 0471-2726275.
ഗേറ്റ് പരീക്ഷാ ഷെഡ്യൂൾ
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (ഗേറ്റ് 2025) ടൈംടേബിൾ ഐ.ഐ.ടി റൂർക്കി പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 1, 2, 15, 16 തീയതികളിൽ രണ്ട് ഷെഡ്യൂളുകളായാണ് ഗേറ്റ് പരീക്ഷ. ഉച്ചയ്ക്കു മുൻപ് 9.30 മുതൽ 12. 30 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതൽ 5.30 വരെയുമാണ് പരീക്ഷ. വിശദവിവരങ്ങൾക്ക് gate2025.iitr.ac.in.
ഓർമിക്കാൻ ...
1. പി.എം ഇന്റേൺഷിപ്: രാജ്യത്തെ വിവിധ മുൻനിര കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവൃത്തി പരിചയം നേടാൻ അവസരമൊരുക്കുന്ന പി.എം ഇന്റേൺഷിപ് പ്രോഗ്രാമിന് 15 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: pminternship.mca.gov.in.
2. മെഡിക്കൽ പി.ജി:- ഓൾ ഇന്ത്യ മെഡിക്കൽ പി.ജി ആദ്യ റൗണ്ട് ചോയ്സ് ഫില്ലിംഗ് 17 വരെ. വെബ്സൈറ്റ്: https://mcc.nic.in/pg-medical-counselling.
3. ഫാംഡി പരീക്ഷ:- രണ്ടാം വർഷ ഫാംഡി (പി.ബി) ബിരുദ സപ്ലിമെന്ററി പരീക്ഷയ്ക്കും അഞ്ചാം വർഷ ഫാം ഡി ബിരുദ സപ്ലിമെന്ററി പരീക്ഷയ്ക്കും 21 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.kuhs.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |