കൊച്ചി: കേരളത്തിന്റെ വ്യവസായവളർച്ചയ്ക്ക് ദിശാബോധം നൽകിയ 11 സംരംഭകരെ ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴസ് (ഇൻമെക്ക് ) ആദരിക്കും. കേരളത്തിൽ കൺവെൻഷൻ സെന്ററിന് തുടക്കം കുറിച്ച ഗൾഫാർ പി. മുഹമ്മദാലിയെ ഇൻമെക്ക് ലീഡർഷിപ്പ് സല്യൂട്ട് പുരസ്കാരം നൽകി ആദരിക്കും.
ഇൻമെക്ക് എക്സലൻസ് സല്യൂട്ട് പുരസ്കാരം ജോർജ് ജേക്കബ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ), ഡോ. വിജു ജേക്കബ് (സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ), ഗോകുലം ഗോപാലൻ (ശ്രീഗോകുലം ഗ്രൂപ്പ് ), ഡോ.എ.വി. അനൂപ് (എ.വി.എ മെഡിമിക്സ് ഗ്രൂപ്പ്.). വി.കെ. മാത്യൂസ് (ഐ.ബി.എസ് സോഫ്റ്റ്വെയർ), ഡോ.കെ.വി. ടോളിൻ (ടോളിൻസ് ടയേഴ്സ് ലിമിറ്റഡ് ), കെ. മുരളീധരൻ (മുരള്യ, എസ്.എഫ്.സി ഗ്രൂപ്പ് ), വി.കെ. റസാഖ് (വി.കെ.സി ഗ്രൂപ്പ് ), ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി. സ്റ്റാർ ക്രിയേഷൻസ് ), പി.കെ. മായൻ മുഹമ്മദ് (വെസ്റ്റേൺ ഇന്ത്യ പ്ളൈവുഡ് ) എന്നിവർക്ക് നൽകും.
ഈ മാസം 26ന് രാവിലെ 9.30ന് എറണാകുളം ടാജ് വിവാന്തയിൽ നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ് സംരംഭകരെ ആദരിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എ. മുഹമ്മദ് ഹനീഷ് എന്നിവർ പങ്കെടുക്കുമെന്ന് ഇൻമെക്ക് ചെയർമാൻ ഡോ.എൻ.എം. ഷറഫുദ്ദീൻ, സെക്രട്ടറി ജനറൽ ഡോ. സുരേഷ്കുമാർ മധുസൂദനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |