കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ നിയമസഭ മണ്ഡലം കേന്ദ്രീകരിച്ച് ഇന്നലെ നൈറ്റ് മാർച്ചും പ്രതിഷേധ സംഗമവും നടന്നു. കൽപ്പറ്റയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി. കെ.ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.കെ .മൂർത്തി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ കെ .കെ .ഹംസ, സി. എം. ശിവരാമൻ, ഷാജി ചെറിയാൻ, എം. ടി .ഇബ്രാഹിം, എ .ശ്രീധരൻ, വിശ്വനാഥൻ, ഡി. രാജൻ, എം .സെയ്ദ്, വി .ഹാരിസ് എന്നിവർ പ്രസംഗിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ .റഫീഖ് സ്വാഗതം പറഞ്ഞു.
മാനന്തവാടിയിൽ എരുമത്തെരുവ് സി.ഐ.ടി.യു ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി മാനന്തവാടി ഗാന്ധി പാർക്കിൽ സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ എ .എൻ .പ്രഭാകരൻ, പി. കെ .സുരേഷ്, പി .ടി .ബിജു, എ .ജോണി, വി .കെ .ശശിധരൻ, എം .റെജീഷ്, ശോഭ രാജൻ, കുര്യാക്കോസ് മുള്ളൻമട, എൻ .യു .ജോൺ, മൊയ്തു കുന്നുമ്മൽ, പി .എം .ഷെബീറലി, നിഖിൽ പത്മനാഭൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
സുൽത്താൻ ബത്തേരിയിൽ എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി .ഗഗാറിൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി. എം .ജോയി അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി കെ .ജെ .ദേവസ്യ, കെ .എ .ചന്തു, എം. കെ. ബാലൻ, കെ .വീരേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു. എൽ.ഡി.എഫ് മണ്ഡലം ചെയർമാൻ വി .വി .ബേബി സ്വാഗതം പറഞ്ഞു. സുരേഷ് താളൂർ, പി .വാസുദേവൻ, പി ..ആർ .ജയപ്രകാശ്, എം .എസ്. സുരേഷ്ബാബു, എൻ. പി. കുഞ്ഞുമോൾ, ബീനാ വിജയൻ, രുഗ്മിണി സുബ്രഹ്മണ്യൻ, സി .എം. സുധീഷ്, അനൂപ് ജോജോ, ടോം ജോസ് എന്നിവർ നേതൃത്വംനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |