പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ പത്രപ്പരസ്യത്തിൽ വിശദീകരണവുമായി മന്ത്രി എം.ബി. രാജേഷ്. നാല് പത്രങ്ങളിൽ പരസ്യം നൽകിയെന്നും എല്ലാ പരസ്യത്തിനും അനുമതി തേടിയിരുന്നുവെന്നും എം.ബി, രാജേഷ് വ്യക്തമാക്കി. മതം നോക്കി പരസ്യം നൽകിയെന്ന ആരോപണം തെറ്റാണ്.ആരോപണമുള്ളവർക്ക് പരാതി നൽകാം. ഞങ്ങൾ വിശദീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
നാല് പത്രങ്ങളിൽ പരസ്യം നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വന്നത് മാതൃഭൂമിയിലാണ്. രണ്ട് പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയതെന്ന് ഷാഫി പറമ്പിൽ പറയുന്നത് പച്ചക്കള്ളമാണ്. കുറഞ്ഞ നിരക്ക് ആയതുകൊണ്ടാൺ് രണ്ട് ചെറിയ പത്രങ്ങൾക്ക് നൽകിയത്. ഷാഫി ഇപ്പോൾ വലിയ മതനിരപേക്ഷ വാദിയാണെന്ന് പറയുന്നു. എസ്.ഡി.പി.ഐക്കാരുടെ പിന്തുണ വേണ്ടെന്ന് വയ്ക്കാൻ ഷാഫി ഇതുവരെ തയ്യാറായോ എന്ന് എം.ബി. രാജേഷ് ചോദിച്ചു. പാലക്കാട് എസ്.ഡി.പി.ഐ ഷാഫി സന്ദീപ് വാര്യർ സഖ്യമാണ് പ്രവർത്തിക്കുന്നതെന്നും അതിനുള്ള തിരിച്ചടി ലഭിക്കുമെന്നറിഞ്ഞപ്പോഴാണ് ഇപ്പോൾ കള്ളപ്രചാരണമെന്നും എം.ബി. രാജേഷ് ആരോപിച്ചു.
തെറ്റായി ഞങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ കേസ് കൊടുക്കൂവെന്നും ഷാഫിയെ എം.ബി. രാജേഷ് നെല്ലുവിളിച്ചു, കൊടകരയിൽ സുരേന്ദ്രൻ നാല് കോടി ഷാഫിക്ക് കൊടുത്തിട്ടുണ്ട് എന്ന ആരോപണം എന്തുകൊണ്ട് വിവാദം ആക്കുന്നില്ലെന്നും എം.ബി. രാജേഷ് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |