തിരുവനന്തപുരം: വിവിധ ജില്ലകളിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ മെക്കാനിക്ക് (കാറ്റഗറി നമ്പർ 449/2022) തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും
അഭിമുഖം നടത്തും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി - ഒന്നാം എൻ.സി.എ.- എൽ.സി /എ.ഐ (കാറ്റഗറി നമ്പർ 260/2024), ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 250/2024) തസ്തികയിലേക്ക് അഭിമുഖം നടത്തും
സാദ്ധ്യതാ പട്ടിക
മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ തിയേറ്റർ ടെക്നിഷ്യൻ (കാറ്റഗറി നമ്പർ 677/2023),കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 435/2023), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ക്ലാർക്ക്/കാഷ്യർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 63/2024, 64/2024), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ഓഫീസ് അറ്റൻഡന്റ് (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 65/2024, 66/2024) തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
ചുരുക്കപ്പട്ടിക
വ്യവസായ വാണിജ്യ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (കാറ്റഗറി നമ്പർ 630/2023),വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടർണർ) (കാറ്റഗറി നമ്പർ 661/2023), ജൂനിയർ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ്) (ഇംഗ്ലീഷ്), ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (തമിഴ്) - ഒന്നാം എൻ.സി.എ- എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 559/2023) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |