തിരുവനന്തപുരം: മോട്ടോർവാഹനവകുപ്പിന്റെ 'വാഹൻ' സോഫ്റ്റ്‌വേർ വീണ്ടും തകരാറിലായതിനെ തുടർന്ന് വാഹന സംബന്ധമായ സേവനങ്ങൾ പൂർണ്ണമായും തടസപ്പെട്ടു. അപേക്ഷകൾ സമർപ്പിക്കാനും ഫീസ് അടയ്ക്കാനും കഴിയാതെ വന്നു. രാത്രി വൈകിയും തകരാർ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലേക്കുള്ള സോഫ്റ്റ്‌വേറിന്റെ ഭാഗവും തകരാറിലായി. ഓഫീസുകളുടെ പ്രവർത്തനത്തിലും പ്രതിസന്ധി നേരിട്ടു. സാങ്കേതിക തകരാർ കാരണമാണ് ഫീസ് അടയ്ക്കാൻ കഴിയാതെ വന്നതെങ്കിലും പലർക്കും പിഴചുമത്തി സന്ദേശം ലഭിച്ചു.
സംസ്ഥാനത്ത് രണ്ടാഴ്ചയായി 'വാഹന്റെ' പ്രവർത്തനം ഭാഗികമായിരുന്നു. ട്രഷറയിലേക്ക് പണം അടയ്‌ക്കേണ്ടിവരുന്ന സമയത്താണ് സോഫ്റ്റ്‌വേർ തകരാർ കാട്ടുന്നത്. അപേക്ഷ അപൂർണ്ണമായും തിരിച്ചെടുക്കുക ബുദ്ധിമുട്ടാണ്. രാജ്യവ്യാപകമായ തകരാറാണെന്നും പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും മോട്ടോർവാഹനവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വാഹൻ സാരഥി സോഫ്റ്റ്‌വേറുകൾ തുടർച്ചയായി തകരാറിലാകുന്നുണ്ട്. പിഴ അടയ്ക്കാനുള്ള ഇ ചെല്ലാൻ സംവിധാനവും തടസപ്പെടുന്നുണ്ട്.
മാന്വൽ പരിഷ്ക്കരിക്കും
തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്ടർമാരും ഹൗസ് സർജൻമാരും അധിക ജോലി ഭാരം അനുഭവിക്കുകയാണെന്ന പരാതി പരിഹരിക്കാൻ പി.ജി വിദ്യാർത്ഥികളുടെയും ഹൗസ് സർജൻമാരുടെയും മാന്വൽ പരിഷ്ക്കരിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. തുടർനടപടികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആരോഗ്യ സർവകലാശാല രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. മെഡിക്കൽ വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |