പിതാവ് തിരച്ചറിഞ്ഞു
ന്യൂയോർക്ക്: 18 വർഷം മുമ്പ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേരിൽ സൃഷ്ടിക്കപ്പെട്ട ഡിജിറ്റൽ പതിപ്പ് നീക്കം ചെയ്ത് എ.ഐ പ്ലാറ്റ്ഫോം. 'ക്യാരക്ടർ.എഐ" എന്ന പ്ലാറ്റ്ഫോമിലാണ് ജെന്നിഫർ എന്ന പെൺകുട്ടിയുടെ പേരിൽ ഡിജിറ്റൽ പതിപ്പ് സൃഷ്ടിക്കപ്പെട്ടത്. യു.എസിലെ ടെക്സസ് സ്വദേശിയായ ജെന്നിഫറിനെ (18) 2006ൽ മുൻ കാമുകൻ വെടിവച്ചു കൊല്ലുകയായിരുന്നു.
കഴിഞ്ഞ മാസം ജെന്നിഫറിന്റെ പിതാവ് ഡ്രൂ ക്രെസെന്റ് ആണ് മകൾ ഇന്റർനെറ്റിൽ 'പുനർജനിച്ച" വാർത്ത കണ്ടത്. പരിശോധനയിൽ ജെന്നിഫറിന്റെ ചിത്രമുപയോഗിച്ച് നിർമ്മിച്ച ചാറ്റ്ബോട്ടിനെ പിതാവ് തിരിച്ചറഞ്ഞു. ജെന്നഫറിന്റെ ഫോട്ടോയ്ക്കൊപ്പം ഒരു സാങ്കൽപ്പിക ജീവചരിത്രവും ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ ജെന്നിഫറിന്റെ പേരിലെ ചാറ്റ്ബോട്ടിനെ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കി. തന്റെ സമ്മതമില്ലാതെ മകളുടെ ഡിജിറ്റൽ പതിപ്പ് സൃഷ്ടിക്കപ്പെട്ടതിന്റെ ആശങ്കയിലാണ് ഡ്രൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |