നയൻതാര വിഘ്‌നേഷ് ശിവൻ വിവാഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററി നയൻതാര ബിയോണ്ട് ദ ഫെയറിടെയ്ൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെ വിവാദങ്ങളും ആരംഭിച്ചിരുന്നു. നടനും നിർമ്മാതാവുമായ ധനുഷ് താൻ നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെന്റിറിയിൽ ഉപയോഗിച്ചതിന് എതിരെയാണ് രംഗത്തു വന്നത്. നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും അവരുടെ കമ്പനിയായ റൗഡി പിക്‌ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനും എതിരെ ധനുഷ് കേസും ഫയൽചെയ്തു,.
നയൻതാരയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു. ഇതിനിടെ ധനുഷിന്റെ വിവാഹ മോചന വാർത്തയ്ക്ക് പിന്നാലെ നയൻതാരയുടെ പരാമർശവും വിവാദമായി .ഒരാളുടെ ജീവിതം നശിപ്പിച്ചാൽ അത് ലോൺ ആയികാണുക, പലിശ സഹിതം തിരിച്ചുവരുമെന്നതാണ് കർമ്മഫലമെന്ന് നയൻതാരം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
അതേ സമയം വിമർശനം ഉയരുമ്പോഴും നയൻതാരയെക്കുറിച്ച് നടൻ തമ്പിരാമയ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മ മരിച്ചപ്പോൾ നയൻതാര വിളിച്ചതിനെകുറിച്ചാണ് തമ്പിരാമയ്യ പറഞ്ഞത്. അമ്മ മരിച്ചപ്പോൾ താൻ വല്ലാതെ തളർന്നു പോയിരുന്നു. അമ്മയായിരുന്നു തനിക്ക് എല്ലാം. കടുത്ത വിഷാദത്തിന് അടിപ്പെട്ടു. അന്ന് മകളുടെ വിവാഹം മാത്രമേ നടന്നിട്ടുള്ളൂ. മകന്റെ വിവാഹം കഴിഞ്ഞിട്ടില്ല. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു, അന്ന് നാല് സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. നിർമ്മാതാക്കൾക്ക് തന്റെ മരണം നഷ്ടമുണ്ടാക്കുമെന്ന് കരുതി. നയൻതാരയ്‌ക്കൊപ്പം അന്ന് ഡോറ എന്ന സിനിമ ചെയ്യുകയായിരുന്നു. അപ്പോഴാണ് നയൻതാര വിളിക്കുന്നത്. അവർ അന്ന് എനിക്ക് യാഥാർത്ഥ്യം മനസിലാക്കിതന്നു. അതിന് ശേഷം ആത്മഹത്യചിന്തകൾ ഇല്ലാതായി.
കൃത്യസമയത്ത് നയൻതാര വിളിച്ചില്ലായിരുന്നെങ്കിൽ തനിക്കെന്ത് സംഭവിക്കുമായിരുന്നെന്ന് ആലോചിക്കാൻപോലും പറ്റുന്നില്ലെന്നും തമ്പിരാമയ്യ പറഞ്ഞു. അന്ന്തെറ്റായ തീരുമാനംഎടുത്തിരുന്നുവെങ്കിൽ മകന്റെ വിവാഹം കാണാൻ പറ്റില്ലായിരുന്നു, പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഈ ലോകത്തിൽ ഇല്ല. പ്രതിസന്ധികളുണ്ടാകുമ്പോൾ നമുക്ക് താഴെയുള്ളവരുടെ പ്രശ്നങ്ങൾ ചിന്തിച്ചാൽ നമ്മുടേത് വലിയപ്രശ്നമല്ലെന്ന് മനസിലാകുമെന്നും തമ്പിരാമയ്യപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |