ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധത്തിലെ പുരോഗതി സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് പാർലമെന്റിൽ പ്രസ്‌താവന നടത്തും. അതിർത്തിയിലെ സേനാപിന്മാറ്റം അടക്കമുള്ള കാര്യങ്ങളിൽ കഴിഞ്ഞ ഒക്ടോബർ 21ന് ഇരുരാജ്യങ്ങളും ധാരണയായിരുന്നു. ഇതോടെ നാലുവർഷത്തിലേറെ നീണ്ടുനിന്ന സംഘർഷ സാഹചര്യത്തിനാണ് അയവുണ്ടായത്. ദെപ്‌സാംഗ് - ദെംചോക് മേഖലകളിലെ സേനാ പട്രോളിംഗിലും ധാരണയായിരുന്നു.
ഒക്ടോബർ 23ന് റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം ലോക സമാധാനത്തിനും, സ്ഥിരതയ്‌ക്കും, പുരോഗതിക്കും പരമപ്രധാനമാണെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. അതേസമയം, അദാനി-മണിപ്പൂർ-സംഭൽ വിഷയങ്ങൾ പ്രതിപക്ഷം ഇന്നും പാർലമെന്റിൽ ഉന്നയിക്കും. ഇരുസഭകളും പ്രക്ഷുബ്ധമാകാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |