പാലോട്: ജില്ലാ സ്കൂൾ കലോത്സവം യു.പി സംസ്കൃതം ഓവറോൾ നന്ദിയോട് നളന്ദ ടി.ടി.ഐക്ക്. തുടർച്ചയായി പതിനേഴാം വർഷവും ഈ നേട്ടവും നളന്ദക്ക് സ്വന്തം.70 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം നളന്ദ ടി.ടി.ഐ നിലനിറുത്തിയത്. മൂന്ന് ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും നേടിയാണ് ഓവറോൾ കരസ്ഥമാക്കിയത്.സംസ്കൃതം ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനം നേടിയ ശിവഗംഗ പ്രശ്നോത്തരിയിലും സിദ്ധരുപത്തിലും എ ഗ്രേഡ് നേടിയിരുന്നു. സംസ്കൃതം കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടിയ ശ്രീനിധി കഥാ രചന, ഗദ്യപാരായണം എന്നിവയിൽ എ ഗ്രേഡ് നേടി. അക്ഷര ശ്ലോകത്തിൽ എ ഗ്രേഡ് നേടിയ ദേവനന്ദ പദ്യം ചൊല്ലലിലും എ ഗ്രേഡ് നേടി. തുടർന്ന് കഥാകഥനം, സിദ്ധരൂപം, ഗാനാലാപനം, പ്രഭാഷണം നാടകം, സംഘഗാനം എന്നിവയിലും നളന്ദ ടി.ടി.ഐ ആധിപത്യം നിലനിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |