ന്യൂഡൽഹി: തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഡൽഹി നിയമസഭാ സ്പീക്കറും ഷാദ്ര എം.എൽ.എയുമായ രാം നിവാസ് ഗോയൽ. ഇന്നലെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിന് എഴുതിയ കത്തിലാണ് പ്രഖ്യാപനം. പ്രായം കണക്കിലെടുത്താണ് തീരുമാനമെന്നും പാർട്ടി പ്രവർത്തനം തുടരുമെന്നും അറിയിച്ചു. 10 വർഷമായി എം.എൽ.എ, സ്‌പീക്കർ പദവികളിൽ ചുമതലകൾ കാര്യക്ഷമമായി നിർവഹിച്ചെന്നും പാർട്ടിയും എം.എൽ.എമാരും വളരെയധികം ബഹുമാനം നൽകിയെന്നും കത്തിൽ പറയുന്നു. വർഷങ്ങളായി സഭയ്ക്കുള്ളിലും പുറത്തും മാർഗദർശി ആയിരുന്നു ഗോയൽ എന്ന് കേജ്‌രിവാൾ പ്രതികരിച്ചു. വാർദ്ധക്യ സഹജമായ പ്രശ്‌നങ്ങൾ മൂലം സജീവ രാഷ്‌ട്രീയം വിടാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നുവെന്നും കേജ്‌രിവാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |