അരിസോണ : 18 വർഷത്തിന് ശേഷം ആദ്യമായി അമേ വീണ്ടും പ്ലേഗ് മരണം റിപ്പോർട്ട് ചെയ്തു. അരിസോണയിലെ കോക്കോനനോ കൗണ്ടിയിലാണ് പ്ലേഗ് ബാധിച്ച് ഒരാൾ മരിച്ചത്. പ്ലേഗ് ബാധിച്ച് ചത്ത മൃഗവുമായി സമ്പർക്കത്തിൽ വന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇയാളുടെ മരണം പ്ലേഗ് ബാധിച്ചാണെന്ന് സ്ഥിരീകരണം ഉണ്ടായത്.
നിലവിൽ ആന്റി ബയോട്ടിക് ലഭ്യമായതും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമാണ് പ്ലേഗ്. മനുഷ്യരിൽ വളരെ അപൂർവമായാണ് ഇപ്പോൾ പ്ലേഗ് ബാധ ഉണ്ടാകുന്നത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ലഭ്യമാക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ഓരോ വർഷവും ഏഴ് പേർക്കാണ് പ്ലേഗ് സ്ഥിരീകരിക്കുന്നത്. എന്നാൽ മിക്കവാറും പേരും ചികിത്സയിലൂടെ രക്ഷപ്പെടാറാണ് പതിവ്. പൊതുജനത്തിന് രോഗബാധയുണ്ടാകാനുള്ള സാദ്ധ്യത കുറവാമെന്നാണ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നത്.
മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്ന് കൊക്കോനനോ കൗണ്ടി അധികൃതർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |