വക്കം: അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ മധുര-പുനലൂർ,പുനലൂർ-മധുര,നാഗർകോവിൽ-കോട്ടയം
പാസഞ്ചറുകൾക്ക് നേരത്തേയുണ്ടായിരുന്ന സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് പ്രഭാകരൻ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. അകത്തുമുറിയിൽ നടന്ന യോഗം എൽ.ഡി.എഫ് ജില്ലാ കൺവീനർ എസ്.ഫിറോസ് ലാൽ ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൊച്ചുപാലം സന്തോഷ് അദ്ധ്യഷത വഹിച്ചു. അകത്തുമുറി ഷാജി,കടയ്ക്കാവൂർ സെൽവൻ,വക്കം മനോജ്,രാജു മാടൻനട,അകത്തുമുറി സുധീർ,മൂന്നാലുമൂട് സുധാകരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |