പുലിയൂർ: വൈദ്യുതിചാർജ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യു.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ അഡ്വ. ഡി. നാഗേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സജീവ് വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മോഹൻ. സി. നായർ, .എസ്. ചന്ദ്രദാസ്, പി . ജി. എബ്രഹാം, പി.കെ ഗോപാലകൃഷ്ണൻ, പി. സി. രാജു, പി. ഡി സുനിൽ, ജി.സുരേഷ്, അജിത് പേരിശ്ശേരി, റെജി വാർണേത്ത്, കെ.കെ. ശിവദാസൻ പിള്ള, തോമസ് കുഞ്ഞപ്പി, ബന്നി, ഗോപാലൻ, ഡെന്നിസ് എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |