അമ്പലപ്പുഴ : അക്കൗണ്ടിൽ നിന്ന് താനറിയാതെ പണം നഷ്ടപ്പെട്ടതായി യുവാവിന്റെ പരാതി .അമ്പലപ്പുഴ സ്വദേശി എം.എസ്.ശരത്തിന്റെ ഫെഡറൽ ബാങ്ക് അമ്പലപ്പുഴ ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് ഡിസംബർ 4ന് രാത്രി 7 ഓടെ യു.പി. ഐ.ഡി വഴി ആദ്യം 100 രൂപയും പിന്നീട് 1896 രൂപ വീതം മൂന്നു പ്രാവശ്യവും നഷ്ടമായത്. ബാങ്കിൻ്റെ കസ്റ്റമർ കെയർ സർവീസിലും, സൈബർ ക്രൈം വിഭാഗത്തിലും പരാതി അറിയിച്ചു. മറ്റു ലിങ്കുകൾ ഒന്നും തുറന്നിട്ടില്ലെന്നും, മറ്റാർക്കും അക്കൗണ്ട് വിവരം കൈമാറിയിട്ടില്ലെന്നുമാണ് യുവാവ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |