വിഴിഞ്ഞം: മുദ്രപ്പത്രങ്ങൾക്ക് കടുത്ത ദൗർലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും പരിഹരിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും ജനതാദൾ (എസ്) കോവളം നിയോജക മണ്ഡലം പ്രവർത്തകസമ്മേളനം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് കോളിയൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് അംഗം ഡി.ആർ.സെലിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കരുംകുളം വിജയകുമാർ,കെ.ചന്ദ്രശേഖരൻ, തെന്നൂർക്കോണം രാജേന്ദ്രൻ,വി.ബി.രാജൻ,ടി.എ.ചന്ദ്രമോഹൻ,എസ്.സ്വയംപ്രഭ,എ.സഫറുള്ളാ ഖാൻ, കെ.സെൽവം,വി.പ്രവീൺ,റെജി ജോയി മയിലാടുംപാറ,അഡ്വ.ടി.കെ.പുരുഷോത്തമൻ,എം.പി.ശരത് പ്രസാദ്,എസ്.ഷീന കുമാരി,എൻ.പ്രമോദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |