തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ മരുമകൻ കണ്ണൂർ ചാല കണ്ടോത്ത് ചന്ദ്രോത്ത് വീട്ടിൽ കെ.സി. രവീന്ദ്രൻ നമ്പ്യാർ (74) നിര്യാതനായി. നായനാരുടെ മകളും ദേശാഭിമാനി ഹെഡ് ഓഫീസിലെ അക്കൗണ്ട്സ് മാനേജരുമായിരുന്ന കെ.പി സുധയുടെ ഭർത്താവാണ്. പേരൂർക്കട കുടപ്പനക്കുന്ന് കൺകോർഡിയ ലെയിൻ പുത്തൻവീട്ടിൽ ബംഗ്ലാവിലായിരുന്നു താമസം. മക്കൾ: സൂരജ് (എം.ഡി, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്, തിരുവനന്തപുരം), സൂര്യ (ദുബായ്), സംഗീത് (ദുബായ്). മരുമക്കൾ: ദീപക് (ദുബായ്), ഡോ. പൊന്നു(ദുബായ്). സഹോദരങ്ങൾ: കെ.സി സുരേന്ദ്രൻ നമ്പ്യാർ, കെ.സി ലത. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |