കൊച്ചി: പ്രധാനമന്ത്രിയുടെ 12 വർണചിത്രങ്ങളുമായി ശകവർഷ ടേബിൾ കലണ്ടർ തയ്യാറാക്കി അമേരിക്കൻ മലയാളി തോമസ് ജെ. കൂവള്ളൂർ. മോദിക്കും മുഴുവൻ കേന്ദ്രമന്ത്രിമാർക്കും ബി.ജെ.പിയുടെ ഉന്നത നേതാക്കൾക്കും സമ്മാനിക്കുകയും ചെയ്തു. മുൻ കേന്ദ്രമന്ത്രി കേണൽ ഹർഷവർധൻ സിംഗ് രാത്തോർ വഴിയാണ് എത്തിച്ചത്.
യോഗാ ഗുരുവും ന്യൂയോർക്കിലെ ഇന്തോ അമേരിക്കൻ യോഗ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമാണ് കോട്ടയം സ്വദേശി തോമസ്. പ്രശസ്ത ചിത്രകാരൻ ജോസഫ് പാലയ്ക്കൽ വരച്ച മോദിയുടെ 12 ഛായാചിത്രങ്ങളാണ് കലണ്ടറിലുള്ളത്. 2.98ലക്ഷം രൂപ ചെലവഴിച്ചു.
കോട്ടയം കടപ്ലാമറ്റം കൂവള്ളൂർ കുടുംബാംഗമായ തോമസ് ചെറുപ്പത്തിലേ കളരിയും യോഗയും അഭ്യസിച്ചു. ബി.കോം, കമ്പനി ലാ, ഹോട്ടൽ മാനേജ്മെന്റ് ബിരുദങ്ങൾ നേടിയശേഷം അമേരിക്കയിൽ കുടിയേറി. സത്യസായി ബാബയുടെ യോഗാ ഗുരുവായ സ്വാമി ബാബയുടെ സന്തതസഹചാരിയായി. ഗുരു 120ാം വയസിലാണ് മരിച്ചത്.
പ്രവാസികൾക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന 'ജസ്റ്റിസ് ഫോർ ഓൾ" സംഘടനയ്ക്കും തോമസ് രൂപം നൽകി. യു.എസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ സജീവ പ്രവർത്തകനുമാണ്. തോമസിന്റെ ഭാര്യ: സിസിലി. മക്കൾ: അഞ്ജലി (നഴ്സ്. കാലിഫോർണിയ), ജോസഫ് (ജപ്പാൻ, ഇന്റർനാഷണൽ കൺസൾട്ടന്റ്).
കേന്ദ്രസർക്കാർ ഉത്തരവുകളിൽ ശകവർഷ തീയതി നിർബന്ധമായതുകൊണ്ടാണ് ഇത്തരമൊരു കലണ്ടർ തയ്യാറാക്കിയത്. ഗ്രിഗോറിയൻ തീയതിയിലെ ശകവർഷ മാസവും തീയതിയും അനായാസം കണ്ടുപിടിക്കാവുന്ന രീതിയിലാണ് കലണ്ടർ
-തോമസ് ജെ. കൂവള്ളൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |