നെടുമ്പാശേരി: മുന്നു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിന് എത്തിയ പതിനാറാം ധനകാര്യകമ്മിഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയയെയും അംഗങ്ങളെയും നെടുമ്പാശേരി വിമാനത്താവളത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അടുത്ത സാമ്പത്തിക വർഷം കേരളത്തിന് അനുവദിക്കേണ്ട കേന്ദ്ര വിഹിതം നിശ്ചയിക്കാനാണ് കമ്മിഷൻ എത്തിയത്.
കമ്മിഷന് സമർപ്പിക്കാൻ വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുണ്ടെന്നും അർഹമായ പരിഗണന കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. നികുതിവിഹിതം സംസ്ഥാനങ്ങൾക്ക് വിഭജിച്ചു നൽകുന്നതിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പടെയായിരിക്കും കേരളം അവതരിപ്പിക്കുക. അർഹമായ ഗ്രാൻഡുകൾ യഥാസമയം ലഭ്യമാക്കാനുള്ള നടപടികൾ സംബന്ധിച്ചും ധനകാര്യകമ്മിഷനെ ബോദ്ധ്യപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |