SignIn
Kerala Kaumudi Online
Monday, 14 September 2026 9.11 AM IST

ജമ്മു കാശ്മീരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മരിച്ച നിലയിൽ

s

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഉധംപൂർ ജില്ലയിൽ ഇന്നലെ പുലർച്ചെ 6.30ഓടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേയാൾ സ്വയം വെടിയുതിർത്തതാവാമെന്നും സംശയിക്കുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി. ഹെഡ് കോൺസ്റ്റബിളും ഡ്രൈവറുമാണ് മരിച്ചത്. ഇവർക്കൊപ്പം ഇതേ വാഹനത്തിലുണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടു. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യും.

ഉധംപുരിലെ കാളിമാതാ ക്ഷേത്രത്തിന് സമീപത്ത് പൊലീസ് വാനിനകത്ത് വെടിയേറ്റനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സോപോറിൽ നിന്ന് റിയാസി ജില്ലയിലെ സബ്സിഡിയറി ട്രെയിനിംഗ് സെന്ററിലേക്ക് പോവുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് കണ്ടത്.

മൃതദേഹങ്ങൾ ഉധംപൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വർഷം ജൂണിൽ 23കാരനായ സ്‌പെഷ്യൽ പൊലീസ് ഓഫീസർ സ്വന്തം സർവീസ് റൈഫിൾകൊണ്ട് വെടിയുതിർത്ത് ആത്മഹത്യ ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360