ഓമനകളായ വളർത്തുമൃഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്ന നിരവധി ആളുകളുണ്ട്. ചിലർ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതും അവയോടൊപ്പം ഉറങ്ങുന്നതുമായുളള വീഡിയോകളാണ് പങ്കുവയ്ക്കാറുളളത്. എന്നാലിപ്പോൾ ഒരു യുവാവ് തന്റെ വളർത്തുമൃഗത്തോടൊപ്പം കട്ടിലിൽ കിടന്ന് പുസ്തകം വായിക്കുന്നതാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പെരുമ്പാമ്പിനോടൊപ്പമാണ് ഹോൾസ്റ്റൺ എന്ന യുവാവ് കട്ടിലിൽ കിടക്കുന്നത്.
പാമ്പ് അനുസരണയോടെയാണ് കട്ടിലിൽ കിടക്കുന്നത്. അതിനടുത്ത് കിടന്നാണ് ഹോൾസ്റ്റൺ പുസ്തകം വായിക്കുന്നത്. ഇയാൾ പാമ്പിനെ ഇടയ്ക്ക് താലോലിക്കുന്നതും കാണാം. കട്ടിലിൽ മറ്റൊരു നായയും കിടക്കുന്നുണ്ട്. ദി റിയൽ ടാർസൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതുവരെയായി ഒമ്പത് മില്യൺ ആളുകളാണ് കണ്ടുകഴിഞ്ഞത്. വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ യുവാവിനെ കളിയാക്കുന്നുണ്ട്. മറ്റുചിലർ യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
സോഷ്യൽമീഡിയയിൽ മൃഗങ്ങളോടൊപ്പമുളള സാഹസിക വീഡിയോകൾ ഹോൾസ്റ്റൺ പങ്കുവയ്ക്കാറുണ്ട്. വനത്തിൽ നിന്ന് ഉഗ്രവിഷമുളള മുറിവേറ്റ പാമ്പുകളെ പിടിക്കുന്നതും അവയ്ക്ക് ആവശ്യമായ ചികിത്സ നൽകുന്നതുമായ വീഡിയോകൾ യുവാവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |