സോഷ്യൽ മീഡിയയിൽ വരുന്ന പരിഹസങ്ങൾ പലപ്പോഴും ചുട്ട മറുപടി നൽകുന്ന താരമാണ് നമിത പ്രമോദ്. ഇപ്പോൾ നടി പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോക്ക് താഴെ പരിഹാസ കമന്റുമായി വന്നയാൾക്കാണ് നമിത മറുപടി കൊടുത്തിരിക്കുന്നത്. നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്നും കേരളത്തിൽ പ്രളയമുണ്ടായപ്പോൾ സഹായിക്കേണ്ടത് സിനിമാ താരങ്ങളെന്നുമാണ് അയാൾ കമന്റ് ചെയ്തത്. എന്നാൽ അതിന് നമിത കൊടുത്ത മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
നമിതയുടെ ചിത്രത്തിന് താഴെ 'നിങ്ങൾ ഒക്കെ ജീവിച്ചിരിപ്പുണ്ടോ. കേരളത്തിന് ഒരു പ്രളയം അല്ലെങ്കിൽ പ്രശ്‌നം വരുമ്പോൾ സഹായിക്കാൻ നിങ്ങൾക്കു അല്ലെ ഉള്ളൂ..' തമിഴ് നടൻ വിജയ് പ്രളയബാധിതർക്കായി എഴുപതു ലക്ഷം രൂപ ദുരിതാശ്വാസമായി നൽകിയെന്നറിഞ്ഞപ്പോൾ മലയാളി താരങ്ങളോട് പുച്ഛം തോന്നുന്നു- എന്നായിരുന്നു അയാൾ കുറിച്ചത്.
മാത്രമല്ല കേരളത്തിലെ മലയാളികൾ അല്ലെ നിങ്ങളുടെ ഒക്കെ പടം തിയേറ്ററിൽ പോയി കാണുന്നത് അവർക്ക് ഇത്തിരി സഹായം ചെയ്തുടെയെന്നും കമന്റ് ചെയ്തയാൾ ചോദിച്ചു. ഇതിന് മറുപടിയായി നമിത രംഗത്തെത്തി. സഹായം ചെയ്യുന്നത് നൂറു പേരെ അറിയിക്കണമെന്നില്ല ബ്രോ, നമ്മൾമാത്രം അറിഞ്ഞാൽ മതിയെന്നാണ് താരത്തിന്റെ മറുപടി. കമന്റിട്ടയാൾക്കെതിരെ നമിതയുടെ ആരാധകരും രംഗത്തെത്തി. പ്രളയ സമയത്ത് സഹായം ചെയ്ത ടൊവിനോ തോമസും ജോജു ജോർജും ഇന്ദ്രജിത്തുമെല്ലാം മലയാളിതാരങ്ങൾ തന്നെയല്ലേയെന്നും മുഴുവൻ മനസ്സിലാക്കാതെ വിമർശിക്കരുതെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |