അടൂർ: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൃദ്ധന് അഞ്ച് വർഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ. കോന്നി മങ്ങാരം കനകവിലാസം വീട്ടിൽ രാധാകൃഷ്ണൻ നായരെ (സോമൻ നായർ -66) യാണ് ശിക്ഷിച്ചത്. അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.മഞ്ജിത്താണ് ശിക്ഷ വിധിച്ചത്. പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാൻ നിർദ്ദേശം നൽകി. 2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കോന്നി എസ്.ഐയായിരുന്ന എ.ആർ.രവീന്ദ്രൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ എസ്.ഷെമീറാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.സ്മിത ജോൺ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |