
ചാലക്കുടി: വെറ്റിലപ്പാറ വനാതിർത്തിയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിന് തയ്യാറാക്കിയ 200 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. വാറ്റുപകരണങ്ങളും കണ്ടെത്തി. ചാലക്കുടി അസി. റേഞ്ച് ഇൻസ്‌പെക്ടർ സുകേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്‌സൈസ് തൃശൂർ ഇന്റലിജൻസ് ബ്യൂറോയും പങ്കെടുത്തു. പി.പി.ഷാജി, ജെയ്‌സൺ ജോസ്, കെ.വി.ജീസ്‌മോൻ, ടി.ആർ.രാകേഷ്, മുഹമ്മദ് ഷാൻ തുടങ്ങിയ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |