വാഷിംഗ്ടൺ: ജനുവരി 20ന് വാഷിംഗ്ടണിൽ നടക്കുന്ന തന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനെ ക്ഷണിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന പ്രതികരിച്ചിട്ടില്ല. അധികാരത്തിലെത്തിയാൽ ചൈനയ്ക്ക് മേൽ ഉയർന്ന നികുതിയേർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അതേ സമയം, മറ്റ് ലോക നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചതായി ട്രംപിന്റെ ടീം അറിയിച്ചെങ്കിലും പേരുകൾ വെളിപ്പെടുത്തിയില്ല. സാധാരണ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്ക് വിദേശ നേതാക്കളെ ക്ഷണിക്കുന്ന പതിവ് യു.എസിലില്ല. അംബാസഡർമാരോ നയതന്ത്ര ഉദ്യോഗസ്ഥരോ ആണ് പങ്കെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |