തിരുവനന്തപുരം: റെയിൽവേ റഫറണ്ടത്തിൽ സി.ഐ.ടി.യു നേതൃത്വത്തിലുള്ള ഡി.ആർ.ഇ.യു അംഗീകാരം നേടി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലും മദ്രാസിലെ ജനറൽ മാനേജർ ഓഫീസിലും ഒന്നാമതായി. തിരുവനന്തപുരം ഡിവിഷനിൽ മികച്ച വിജയമാണ് നേടിയത്.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മൂവായിരത്തോളം വോട്ട് എച്ച്.എം.എസിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.എം.യുവിനെക്കാൾ അധികം നേടി.
ആകെ വോട്ടർമാരുടെ 30 ശതമാനം അല്ലെങ്കിൽ പോൾ ചെയ്ത വോട്ടിന്റെ 35 ശതമാനം നേടുന്ന സംഘടനയ്ക്കാണ് അംഗീകാരം ലഭിക്കുക. 2019ൽ നടക്കേണ്ടിയിരുന്ന ഹിതപരിശോധന അനിശ്ചിതമായി നീണ്ട സാഹചര്യത്തിൽ ഡി.ആർ.ഇ.യു നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |