പൊന്നാനി : പൊന്നാനിയിൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി. നാലുപേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു.
പൊന്നാനി എ.വി എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥികളായ അശ്വിൻ, എസ്. അഭിനവ്, എം.റി സ്വാൻ മുഹമ്മദ്, മുഹമ്മദ് ഫവാസ് എന്നിവർക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികളെ ഇടിച്ചശേഷം കാർ മറ്റൊരു കാറിലിടിച്ചാണ് നിന്നത്. വാഹനമോടിച്ചവരെ പൊന്നാനി പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |