SignIn
Kerala Kaumudi Online
Sunday, 19 January 2025 4.57 AM IST

''അയാൾക്ക് അമേരിക്കയിൽ തോട്ടം, ബിസിനസ്, ഡൽഹിയിൽ വലിയ വീട്, ചാണ്ടി ഉമ്മൻ എല്ലാവരുടെയും പ്രതീക്ഷ തെറ്റിക്കും''

Increase Font Size Decrease Font Size Print Page
chandy-oommen

ഐ ഗ്രൂപ്പുമായി ഇടഞ്ഞു നിൽക്കുന്ന ചാണ്ടി ഉമ്മനെ പിന്തുണച്ച് കോൺഗ്രസ് റിസർച്ച് വിഭാഗം ചെയർമാൻ ജെ എസ് അടൂർ രംഗത്ത്. ചാണ്ടി ഉമ്മൻ ഇതു വരെ ഉമ്മൻ ചാണ്ടിയുടെ പുറകെ നിഴൽ പോലെ ഉണ്ടായിരുന്നു. ചാണ്ടിയുടെ ജന്മഗുണവും കർമ്മ ഗുണവും ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിൽ നിന്ന് ആർജിച്ചതാണ്. ഉമ്മൻ ചാണ്ടിയുടെ മാതൃക പിന്തുടർന്നാൽ ചാണ്ടി ഉമ്മൻ കേരളത്തിലും ഇന്ത്യയിലും ജനകീയനായ കോൺഗ്രസ് നേതാവാകും എന്നതിൽ സംശയമില്ലെന്ന് ജെ.എസ് അടൂർ പറയുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

''വീണ്ടും ചാണ്ടി ഉമ്മനെ ടാർഗറ്റ് ചെയ്തു സ്ഥിരം കുത്സിത കുത്തിത്തിരിപ്പ് മീഡിയ സർക്കസ് തുടങ്ങിയിട്ടുണ്ട്. അതു കോൺഗ്രസ്സിനോടുള്ള സ്‌നേഹം കൊണ്ടൊന്നും അല്ല. ചാണ്ടി ഉമ്മനോട് പലർക്കും കലിപ്പ് പല കാരണങ്ങൾ കൊണ്ടാണെന്ന് അറിയാൻ പാഴൂർപ്പടി വരെ പോകേണ്ട. ചാണ്ടി ഉമ്മൻ നൂറ് ശതമാനം കോൺഗ്രസുകാരൻ തന്നെയാണ്.

കഴിഞ്ഞ വർഷം എഴുതിയത് വീണ്ടും പങ്കു വയ്ക്കുന്നു ചാണ്ടി ഉമ്മനെ ദൂരകാഴ്ചയിൽ അളക്കുന്നവരറിയാൻ...

Chandy Oommen ഇരുപതു വർഷമായി സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ്. നേരത്തെ തന്നെ എം എൽ യോ, എം പി യോ ആകാൻ യോഗ്യതയുള്ളയാൾ. ചാണ്ടി ഉമ്മനെയും ഉമ്മൻ ചാണ്ടിയെയും രാവും പകലും ടാർഗറ്റ് ചെയ്തവരും ചാണ്ടി ഉമ്മനെതിരെ അപവാദ പ്രചരണം നടത്തിയവരൊക്കെയാണ് ഇപ്പോൾ ചാണ്ടി ഉമ്മനെ രാഷ്ട്രീയവും നേതൃത്വവും വിവരവും പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ കൂട്ടുനിന്ന ഓൺലൈൻ / ടി വി/ പെർഫോമൻസുകാരിൽ ചിലർ ഉമ്മൻ ചാണ്ടിയോടൊപ്പം വേട്ടയാടിയാളാണ് ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മനെ കുറിച്ചു നട്ടാൽ കുരുക്കാത്ത കള്ള പ്രചരണങ്ങൾ അഴിച്ചു വിട്ടു. അയാൾക്ക് അമേരിക്കയിൽ തോട്ടം, ബിസിനസ്, ഡൽഹിയിൽ വലിയ വീട്, മുതൽ സ്വഭാവ ദൂഷ്യം വരെ പച്ചകള്ളം പറഞ്ഞു പരത്തി.

അത് കഴിഞ്ഞു ചാണ്ടി ഉമ്മൻ ചികിത്സ നിഷേധിച്ചു എന്ന പച്ചക്കള്ളം ഓൺലൈൻ ക്യാമ്പയിൻ തുടങ്ങിയിട്ട് 18 മാസം. ഈ കള്ള നരേറ്റിവിന് എതിരെയുള്ള ജനകീയ പ്രതിഷേധമാണ് പുതുപ്പള്ളിയിൽ കണ്ടത്. ചാണ്ടി ഉമ്മൻ ചരിത്ര ഭൂരിപക്ഷം പുതുപ്പള്ളിയിൽ വാങ്ങിയപ്പോൾ അദ്ദേഹത്തെ വീണ്ടും ടാർഗറ്റ് ചെയ്യാൻ ചില ഓൺലൈൻ മഹാത്മക്കളും അധികാര പാർട്ടി ശിങ്കിടികളും ഇറങ്ങിയിട്ടുണ്ട്. ' രാഷ്ട്രീയം ' ചതുര വടിവിലുള്ള വാചക കസർത്താണ് എന്ന് പറയുന്നവരുടെ രാഷ്ട്രീയ സാക്ഷരത പരിതാപകരം. ചാണ്ടി ഉമ്മൻ അദ്ദേഹത്ത ആക്രമിക്കുന്നവരേക്കാൾ വിദ്യാഭ്യാസവും വിവരവും ലോകപരിചയവും ബഹുഭാഷാ പ്രാവിണ്യവും ഉള്ളയാളാണ്. നന്നായി ഇന്ത്യൻ ഭരണഘടനയും നിയമ വ്യവസ്ഥയും ചരിത്രവും അറിയാവുന്നയാളാണ്. പക്ഷെ അയാൾ അതൊന്നും കാണിക്കില്ല. അതാണ് അയാളുടെ രീതി. പിന്നെ നല്ല അപ്പന് പിറന്നവർ അപ്പന്റെ പല ഗുണങ്ങൾ ഉള്ളവരായിരിക്കും. അപ്പയെ ജീവനു തുല്യം സ്‌നേഹിക്കും. ദൈവ വിശ്വാസമുള്ള ചാണ്ടി പ്രാർത്ഥിക്കും. അതേസമയം നൂറു ശതമാനം സെക്കുലർ മനോഭാവമുള്ളയാളാണ്. എനിക്കു അറിയാവുന്ന ചാണ്ടി ജനുവിനായ യുവ നേതാവാണ്. ഉമ്മൻ ചാണ്ടിയുടെ നന്മയും കരുണയും വിനയവുമുള്ളയാളാണ്. കാര്യങ്ങൾ പഠിക്കാൻ ബുദ്ധിയും വിവരവുമുള്ളയാളാണ്. മണ്ണിൽ ചവിട്ടി ജനങ്ങൾക്കൊപ്പം നടക്കുന്ന നേതാവാണ്. സാധാരണക്കാരനായി സാധാരണക്കാരോടൊപ്പമാണ്. സാധാരണക്കാർ പറയുന്ന ഭാഷയാണ് ഉപയോഗിക്കുന്നത്. ചതുര വടിവിലുള്ള ഭാഷയല്ല. കൃത്രിമ ഭാഷയോ, കൃത്യമ രീതിയോ ഒട്ടും ഇല്ലാത്ത നൂറു ശതമാനം ജനുവിൻ മനുഷ്യൻ.

വാചക കസർത്തോ, തട്ട് തകർപ്പൻ പ്രസംഗമോ മാത്രം അല്ല രാഷ്ട്രീയ നേതൃത്തിന്റെ അളവ് കോൽ. ഉമ്മൻ ചാണ്ടിക്ക് ഇത് രണ്ടും ഇല്ലായിരുന്നു. പ്രസംഗത്തെക്കാൾ പ്രവർത്തനത്തിലായിരുന്നു ഏറ്റവും നല്ല മികവ്. Walk the talk. അത് തന്നെയാണ് ചാണ്ടി ഉമ്മൻ ശൈലിയും.

ചാണ്ടി ഉമ്മൻ എതിർക്കുന്നവരെപോലും ആദരവോടെകാണുന്നത് അപ്പയുടെ മകൻ ആയതു കൊണ്ടാണ്. ട്രോളുന്നവരോട് അവർക്കു ചിരിക്കാൻ ഒരു അവസരം കിട്ടട്ടെ എന്നാണ് പറഞ്ഞത്. എതിരെ നിന്ന സ്ഥാനാർഥിയെ കുറിച്ചു ബഹുമാനത്തോടെയാണ് ചാണ്ടി ഉമ്മൻ സംസാരിച്ചത്. എതിർ സ്ഥാനാർഥിയുടെ കുടുംബത്തെ ആരോ പറഞ്ഞു എന്ന് ചോദിച്ചപ്പോൾ അതിനും ചാണ്ടി ക്ഷമ പറഞ്ഞത് അയാളുടെ രാഷ്ട്രീയ മര്യാദയും മാന്യതയുമാണ്‌.

ചാണ്ടി ഉമ്മൻ ഇതുവരെ ഉമ്മൻ ചാണ്ടിയുടെ പുറകെ നിഴൽ പോലെ ഉണ്ടായിരുന്നു. ചാണ്ടിയുടെ ജന്മഗുണവും കർമ്മ ഗുണവും ഉമ്മൻ ചാണ്ടി എന്ന ജനകീയ ജനായത്ത നേതാവിൽ നിന്ന് ആർജിച്ചതാണ്. ഉമ്മൻ ചാണ്ടിയുടെ മാതൃക പിന്തുടർന്നാൽ ചാണ്ടി ഉമ്മൻ കേരളത്തിലും ഇന്ത്യയിലും ജനകീയനായ കോൺഗ്രസ് നേതാവാകും എന്ന് എനിക്ക് സംശയം ഇല്ല.

ചാണ്ടി ഉമ്മന്റ് ഒരു ട്രേഡ് മാർക്ക് നേതൃത്വ ശൈലി ഞങ്ങൾ പ്രൊഫെഷനൽ മനേജ്‌മെന്റ് ഭാഷയിൽ പറയുന്ന ഒരു കാര്യമാണ്‌. Under promising and over - delivering. ഉദാഹരണതിന്നു പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയോട് എങ്ങനെ ഉണ്ടായിരുന്നു പരീക്ഷ എന്ന് ചോദിച്ചാൽ കുഴപ്പമില്ലായിരുന്നു എന്ന് പറയും. അല്ലെങ്കിൽ ജയിക്കുമെന്നു തോന്നുന്നു എന്ന് പറയും. പക്ഷേ ഫലം വരുമ്പോൾ ഏറ്റവും നല്ല മാർക്ക് വാങ്ങി ജയിക്കും. അതാണ് ചാണ്ടി ഉമ്മൻ ശൈലി. 95% കിട്ടും എന്ന് വീരവാദം മുഴക്കി 50% കിട്ടുന്നയാൾ അല്ല ചാണ്ടി ( over promising and under delivering)

ചാണ്ടി വലിയ അവകാശവാദങ്ങളോ വീരവാദങ്ങളോ പറയാത്ത ആളാണ്. വൻ വാഗ്ദാനങ്ങൾ പറയാത്തയാളാണ് . അത് കൊണ്ടു തന്നെ അയാളെ പലരും underestimate ചെയ്യും. പക്ഷെ പെർഫോമൻസിൽ അയാൾ എല്ലാവരെയും കടത്തി വെട്ടും. അത് അയാൾ പഠിത്തത്തിലും പരീക്ഷയിലും തിരെഞ്ഞെടുപ്പിലും തെളിയിച്ചു.

എല്ലാ മീഡിയയും അയാളോട് ജയിക്കുമോ എന്ന് ചോദിച്ചപ്പോൾ അയാൾ ചെറു ചിരിയോടെ ജയിക്കും എന്ന് പറഞ്ഞത് understatement നു നല്ല ഉദാഹരണം. അദ്ദേഹം വീരവാദം പറഞ്ഞില്ല.ഭൂരിപക്ഷം ചോദിച്ചപ്പോൾ ജനങ്ങൾ തീരുമാനിക്കട്ടെ എന്നാണ് പറഞ്ഞത്.പക്ഷെ തിരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ജനങ്ങൾ തീരുമാനിച്ചു.അയാൾ നന്നായി ഓവർപെർഫോമൻസ് ചെയ്തു ചരിത്ര ഭൂരിപക്ഷം നേടി വിജയിച്ചു. ജയിച്ചു കഴിഞ്ഞും ചാണ്ടി ഉമ്മൻ വീരവാദം മുഴക്കിയില്ല. ഉമ്മൻ ചാണ്ടിയുടെ 13 മത്തെ തിരെഞ്ഞെടുപ്പ് വിജയമെന്നാണ് പറഞ്ഞത്.

ഒരു പക്ഷേ ചാണ്ടി ഉമ്മൻ വെള്ളിക്കരണ്ടിയുമായാണ് ജനിച്ചത്. അയാൾ ജനിക്കുന്നതിന് മുൻപേ ഉമ്മൻ ചാണ്ടി മന്ത്രിയും കോൺഗ്രസിന്റെ ഉന്നത നേതാവും ആയിരുന്നു. ഉമ്മൻ ചാണ്ടി മക്കൾക്ക് വെള്ളിക്കരണ്ടി മനപ്പൂർവം നൽകിയില്ല. അവരെ സാധാരണ സ്‌കൂളുകളിൽ പഠിപ്പിച്ചു സാധാരണക്കാരായി വളർത്തി. അവർ അവരുടെ കഴിവ് അനുസരിച്ച് ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും നല്ല പൊതുവിദ്യാഭ്യാസം നേടി. സാധാരണ മധ്യവർഗ ജീവിത ശൈലിയിൽ ജീവിച്ചു.

ചാണ്ടി ഉമ്മന്റെ നേതൃത്വ ശൈലി understatement ശൈലിയാണ്. ചതുര വടിവ് ഭാഷ പറയില്ല. നന്നായി ഇഗ്ളീഷ് പറയുന്ന ചാണ്ടി ഇഗ്ളീഷ് പത്ര പ്രവർത്തകരോടാണ് ആ ഭാഷയിൽ സംസാരിച്ചത്. ചാണ്ടി ഉമ്മൻ വേഷത്തിലും രീതിയിലും എല്ലാം understatement ശൈലിയുള്ളയാണ്. പക്ഷേ പെർഫോമൻസിൽ അയാൾ എല്ലാവരുടെയും പ്രതീക്ഷതെറ്റിച്ചു വളരെ മുന്നിൽ പോകും.

പിന്നെ പലർക്കും അറിയാത്ത വേറൊരു ചാണ്ടിയുണ്ട്. ഉള്ളിൽ വളരെ Determined. Dedicated. Perseverance. Patient. ഭാരത് ജോഡോ യാത്രയിൽ തിരുവനന്തപുരം പട്ടത്തു വച്ചു ഏറ്റവും പുറകിൽ ഷൂസ് ഒക്കെയിട്ട് വിയർത്തു കുളിച്ചു ചാണ്ടിയെ കണ്ടു. ഞാൻ ചോദിച്ചു ' ഇതു വേണോ? ' ' ഇടക്ക് ഒക്കെ ചേർന്നാൽ പോരെ? ചാണ്ടി ചിരിച്ചു കൊണ്ടു പറഞ്ഞു ' നോക്കട്ടെ, എവിടെ വരെ പോകാമെന്നു " അതാണ് ചാണ്ടി ശൈലി. പക്ഷേ അയാൾ ഷൂസും ഊരിക്കളഞ്ഞു വെറും കാലിൽ ശ്രീനഗർ വരെ നേരെ നടന്നു. അതാണ് ചാണ്ടി മോഡൽ.

സെന്റ് സ്റ്റീഫെൻസ് പോലൊരു കോളേജിൽ കേരളത്തിലെ സാധാരണ സ്കൂളിൽ പഠിച്ചു പോയി ചെയർമാൻ ആകാൻ വളരെ പ്രയാസം. അവിടെയും ചാണ്ടി തനതായ വിനയത്തിലൂടെയും understatementലൂടെ നന്നായി പെർഫോചം ചെയ്തു. വിനയത്തിന് പുറകിൽ ദൃഡ നിശ്ചയുമുള്ള മനസ് ആരും പെട്ടന്ന് കാണില്ല. പക്ഷെ സെന്റ്‌ സ്റ്റീഫൻസിൽ ജയിച്ചത് അയാൾ ജനുവിനായ ആത്മാർത്ഥയുള്ള ആളാണ് എന്നത് കൊണ്ടാണ് അയാളെ ആളുകൾ ഇഷ്ട്ടപെടുന്നത്. പുതുപ്പള്ളിയിലും അത് തന്നെ.

പുതുപ്പള്ളിയിൽ കഷ്ട്ടിച്ചു ജയിക്കും എന്ന് പറഞ്ഞവരോട് ഒന്നും പറയാതെ, തിരെഞ്ഞെടുപ്പ് റിസൾട്ടിൽ ചാണ്ടി ചരിത്ര വിജയം നേടി.

അത് കോണ്ട് ചാണ്ടി ഉമ്മന്റെ understatement ശൈലി കണ്ടു അദ്ദേഹത്തെ underestimate ചെയ്യന്നവരുടെ പ്രതീക്ഷയൊക്കെ തെറ്റിച്ചു ചാണ്ടി ഉമ്മൻ വളരെ മുമ്പിൽ പോകും. അതാണ് അയാളെ അടുത്ത് അറിയാവുന്ന എനിക്ക് മനസ്സിലായത്. അത് കണ്ടറിയുക. ചാണ്ടി ഉമ്മനോടൊപ്പമാണ്. നേരത്തെയും ഇപ്പോഴും''

ജെ എസ്

TAGS: CHANDY OOMMEN, JS ADOOR, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.