ബംഗളൂരു: അജിങ്ക്യ രാഹാനെയുടെ ബാറ്റിംഗ് മികവിൽ മുംബയ്‌യും രജത് പട്ടീദാറിന്റെ വെടിക്കെട്ടിന്റെ പിൻബലത്തിൽ മദ്ധ്യ പ്രദേശും സയ്യദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ കടന്നു. സെമിയിൽ രഹാനെയുടെ (56 പന്തിൽ 98) വെടിക്കെട്ട് ബാറ്റിംഗിന്റെ ചിറകിലേറി ബറോഡയെ 6 വിക്കറ്റിന് കീഴടക്കിയാണ് മുംബയ് ഫൈനലിൽ എത്തിയത്. സ്കോർ: ബറോഡ 158/7, മുംബയ് 164/4.
പുറത്താകാതെ 29 പന്തിൽ 64 നേടി ക്യാപ്ടന്റെ ഇന്നിംഗ്‌സ് പുറത്തെടുത്താണ് പട്ടീദാർ ഡൽഹിക്കെതിരെ മദ്ധ്യപ്രദേശിന് 7 വിക്കറ്റിന്റെ ജയംസമ്മാനിച്ചത്. സ്‌കോർ ഡൽഹി 146/5, മദ്ധ്യപ്രദേശ് 152/3.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |