SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.10 PM IST

'ജസ്റ്റിസ് ഫോർ സംഗീത': തൃഷ- വിജയ് പ്രൈവറ്റ് ജെറ്റ് യാത്ര വിവാദത്തിൽ, പ്രണയത്തിലെന്ന് സോഷ്യൽ മീഡിയ

Increase Font Size Decrease Font Size Print Page
vijay-and-trisha-

തമിഴ് സൂപ്പർ താരവും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌യും നടി തൃഷയും ഒന്നിച്ചുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവർക്കുമെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നു. നടി കീർത്തി സുരേഷിന്റെ വിവാഹച്ചടങ്ങുകൾക്കായി ഇരുവരും ഒരുമിച്ച് യാത്ര ചെയ്താണ് ഗോവയിൽ എത്തിയത്. വിജയ്‌യുടെ ഭാര്യയെ പരാമർശിച്ച് 'ജസ്റ്റിസ് ഫോർ സംഗീത' എന്ന പേരിൽ ഹാഷ് ടാഗ് അടക്കം പങ്കുവച്ചാണ് സൈബർ അധിക്ഷേപം. വിജയിയുടെ രാഷ്ട്രീയ എതിരാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

ഗോവയിൽ വച്ച് നടന്ന കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് താരങ്ങൾ പ്രൈവറ്റ് ജെറ്റിൽ ഗോവയിൽ എത്തിയത്. ഇത് സംബന്ധിച്ചുള്ള യാത്രാ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവർ ഒരുമിച്ച് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിജയ്‌യെ ലക്ഷ്യം വച്ചുള്ള സൈബർ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. വിജയ് ഭാര്യയുമായി അകന്നു എന്നും മുടങ്ങിയ വിവാഹത്തിന് ശേഷം തൃഷ വിജയ്‌യുമായി അടുപ്പത്തിലാണെന്ന തരത്തിലുള്ള ചർച്ചകൾ നേരത്തെ സൈബറിടത്തിൽ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ഒരുമിച്ചുള്ള യാത്രയുടെ വിശദാംശങ്ങൾ പുറത്തുവന്നത്.

ഇരുവരും ഒന്നിച്ച് എയർപോർട്ടിൽ നിന്ന് വിമാനമിറങ്ങുന്നതും അവിടെ നിന്ന് കാറിൽ പുറപ്പെടുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നീല ഷർട്ടായിരുന്നു വിജയ്‌യുടെ വേഷം, തൃഷ ഒരു വെള്ള ടി ഷർട്ടാണ് ധരിച്ചത്. ഇരുവരും സെക്യൂരിറ്റി ചെക്ക് കടന്ന് വിമാനത്തിലേറുകയാണ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്നിറങ്ങിയ ആറ് യാത്രികരുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഇതിൽ ആദ്യത്തെ രണ്ട് പേരും വിജയ്‌യുടെയും തൃഷയുടേതുമാണ്. ഇവരെ കൂടാതെ മറ്റു നാലുപേർ കൂടിയുണ്ട് ഈ യാത്രികരുടെ പട്ടികയിൽ.

cinema-

അതേസമയം, സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും സൗഹൃദത്തെ ഇത്തരത്തിൽ വളച്ചൊടിക്കരുത് എന്നുമാണ് വിമർശകർ പറയുന്നത്. 2005ൽ പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രത്തിലൂടെയാണ് തൃഷയും വിജയ്‌യും ഒന്നിക്കുന്നത്. തൃഷയുടെ വിവാഹം നിശ്ചയിച്ചെങ്കിലും അത് മുടങ്ങിപ്പോയിരുന്നു. ഇതിന് ശേഷം താരം മറ്റൊരു വിവാഹത്തിന് മുതിർന്നിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷത്തിനിടെ ഒട്ടനവധി നായകന്മാരുടെ പേരിനൊപ്പം തൃഷയുടെ പേരും ചേർത്തുള്ള ഗോസിപ്പുകൾ പ്രചരിച്ചിട്ടുണ്ട്.

TAGS: VIJAY, TRISHA, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY