ഹൈദരാബാദ്: ഡിസംബർ 13നാണ് തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ പൊലീസ് വീട്ടിലെത്തി അറസ്‌റ്റു ചെയ‌്തത്. അല്ലുവിന്റെ ആരാധകരെ മാത്രമല്ല തെലുങ്ക് സിനിമാലോകത്തെ തന്നെ അമ്പരിപ്പിച്ച കാര്യമായിരുന്നു അത്. നടന്റെ കിടhdപറയിലെത്തിയാണ് പൊലീസ് അറസ്‌റ്റിന് മുതിർന്നതെന്ന ആരോപണവും ഉയർന്നിരുന്നു. അല്ലുതന്നെ ഇക്കാര്യം പൊലീസിനോട് ചോദിക്കുന്ന വീഡിയോയും പ്രചരിച്ചു.
പുഷ്‌പ -2 പ്രദർശനത്തിനിടെ അല്ലു സന്ധ്യ എന്ന തിയേറ്ററിലെത്തിയതും, തുടർന്നുണ്ടായ ആൾത്തിരക്കിനിടെ ഒരു യുവതി കൊല്ലപ്പെട്ടതുമാണ് താരത്തിന്റെ അറസ്‌റ്റിലേക്ക് എത്തിച്ചത്. അല്ലുവിനെ റിമാൻഡ് ചെയ്യാനായിരുന്നു കീഴ്‌ക്കോടതി ഉത്തരവ്. തുടർന്ന് താരകുടുംബം ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയും ചെയ്‌തു. എന്നാലും ഉത്തരവ് ലഭിച്ചില്ലെന്ന ന്യായം പറഞ്ഞ് ഒരു രാത്രി അല്ലുവിനെ പൊലീസ് ജയിലിൽ തന്നെ കിടത്തി.
എന്നാൽ 'ഉർവശി ശാപം ഉപകാരം' എന്ന് പറയുന്നത് പോലെയാണ് നിലവിലെ കാര്യങ്ങളുടെ അവസ്ഥ. അല്ലു അർജുന്റെ അറസ്‌റ്റിന് ശേഷം പുഷ്‌പ-2വിന്റെ തിയേറ്റർ കളക്ഷൻ 70ശതമാനമായി ഉയർന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഇതുവരെ 1200 കോടി രൂപ സിനിമ കളക്‌ട് ചെയ‌്തു കഴിഞ്ഞു. അല്ലുവിന്റെ താരപ്രഭയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ആരാധകർ പറയുമ്പോൾ മറ്റൊരു വിഭാഗം പറയുന്നത് എല്ലാം പി.ആർ സ്റ്റണ്ട് മാത്രമായിരുന്നു എന്നാണ്.
അല്ലു അർജുനൊപ്പം നായികയായെത്തിയത് രശ്മിക മന്ദാനയാണ്. ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ് എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |