SignIn
Kerala Kaumudi Online
Friday, 15 May 2026 5.44 PM IST

മദ്യം നൽകി ആറാം ക്ലാസുകാരനെ പീഡിപ്പിച്ചു; പാലക്കാട്ട് അദ്ധ്യാപകൻ പിടിയിൽ

anil

പാലക്കാട്: മദ്യം നൽകി ആറാം ക്ലാസുകാരനെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിൽ. പാലക്കാട് മലമ്പുഴ യുപി സ്കൂൾ അദ്ധ്യാപകൻ അനിലാണ് പിടിയിലായത്. ഇക്കഴിഞ്ഞ നവംബർ 29നാണ് കേസിനാ‌സ്പദമായ സംഭവം നടന്നത്. സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്.

എസ്‌സി വിഭാഗത്തിൽപെട്ട കുട്ടിയെ ക്വാർട്ടേഴ്സിൽ വച്ച് മദ്യം നൽകിയശേഷം പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, ARRESTED, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY