നിലമ്പൂർ: പുഞ്ച, പാട്ടക്കരിമ്പ് , ടി.കെ നഗർ , തരിശ് , ഉള്ളാട് അംഗൻവാടികൾക്ക് എക്കോ ഡെവലപ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ അവശ്യസാധനങ്ങളുടെ വിതരണോദ്ഘാടനം അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ നിർവഹിച്ചു. മുഖ്യപ്രഭാഷണം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി. ധനിക് ലാൽ നിർവഹിച്ചു. അമരമ്പലം പഞ്ചായത്ത് വാർഡ് മെമ്പർ രാജശ്രീ അദ്ധ്യക്ഷത വഹിച്ചു. ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ കെ.പി. അഭിലാഷ് , അമരമ്പലം പഞ്ചായത്ത് മെമ്പർമാരായ അനീഷ് കവളമുക്കട്ട , വി.കെ. ബാലൻ, നാസർ ബാൻ , ഹമീദ് ലബ്ബ , വനസംരക്ഷണ സമിതി പ്രസിഡന്റുമാരായ ജലീൽ വരമ്പൻകല്ലൻ , പി.ജെ.മോനി, നാരായണൻകുട്ടി തുടങ്ങിയവർ ആശംസകളർപ്പിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |