നേമം : എം.ഡി.എം.എ വിൽപ്പന നടത്തിയിരുന്നയാളെ നേമം പൊലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റു ചെയ്തു. കണ്ണൂർ സ്വദേശിയായ അഷ്ക്കറി (43) നെയാണ് ബാംഗ്ലൂർ യെലഹങ്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ആദിത്യ നഗറിലെ സുഹൃത്തിന്റെ അപ്പാർട്ട്മെന്റിൽ നിന്നു സാഹസികമായി പിടികൂടിയത്. രണ്ടാഴ്ച മുമ്പ് നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ ബസ് പരിശോധനയ്ക്കിടെ എം.ഡി.എം.എ.യുമായി പിടിയിലായ അജിൻ നൗഷാദിന്റെ മൊഴിയെ തുടർന്നാണ് നേമം പൊലീസ് ബംഗളൂരുവിൽ പോയി അഷ്ക്കറിനെ പിടികൂടിയത്. മുറിയുടെ വാതിൽ തുറക്കാത്തതിനാൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് പ്രതിയെ കീഴടക്കിയത്.
ഡി.സി.പിയുടെയും ഫോർട്ട് എ.സിയുടെയും നേമം എസ്.എച്ച്.ഒയുടെയും നിർദേശപ്രകാരം എസ്.ഐ രജീഷ് എ.എസ്.ഐ അരുൺ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിനീത്,ബിനൂപ്,വിശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |