കോട്ടയം: ദുരൂഹസാഹചര്യത്തിൽ വൈദികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി കൂടൽ പയറ്റുകാല മനക്കര വീട്ടിൽ ഫാ. റോയി മനക്കരയാണ് മരിച്ചത്. വീട്ടുകാരാണ് ഫാ.റോയിയെ മരിച്ചനിലയിൽ അടൂർ ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് ആശുപത്രിലെത്തിച്ചത്.
ഹൃദയാഘാതം കാരണം മരിച്ചുവെന്നാണ് വീട്ടുകാർ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ കഴുത്തിൽ കയർ മുറുകിയതിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. തുടർന്ന് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
ഓർത്തഡോക്സ് സഭാംഗമായ ഫാ.റോയി, ഭാര്യയും മക്കളുമായി സ്വരചേർച്ചയിലല്ല കഴിഞ്ഞിരുന്നതെന്ന് അറിയുന്നു. വസ്തുസംബന്ധമായ തർക്കങ്ങളും ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് പൊലീസിൽ കേസുമുണ്ട്. തൂങ്ങിമരിച്ചതാവാമെന്നാണ് അറിയുന്നത്. പോസ്റ്റുമോർട്ട റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |