നടി രാധിക ആപ്തെയ്ക്കും പങ്കാളി ബെനഡിക്ട് ടെയ്ലറിനും കഴിഞ്ഞ ആഴ്ചയാണ് കുഞ്ഞ് പിറന്നത്. കഴിഞ്ഞ ദിവസം കുഞ്ഞിനൊപ്പമുള്ള ചിത്രം രാധിക സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ തന്റെ കുഞ്ഞിനെ മുലയൂട്ടുന്നതിനൊപ്പം ഒരു ഓൺലൈൻ മീറ്റിംഗിൽ രാധിക പങ്കെടുക്കുന്നതായിരുന്നു അത് . പ്രസവത്തിനുശേഷമുള്ള ആദ്യ വർക്ക് മീറ്റിംഗ്. ഞങ്ങളുടെ ഒരാഴ്ച പ്രായമുള്ള കുഞ്ഞ് എന്റെ നെഞ്ചിൽ. രാധിക കുറിച്ചു.
ഇപ്പോഴിതാ താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വോഗ് മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ രാധിക വ്യത്യസ്ത ഔട്ട്ഫിറ്റിലാണ് എത്തുന്നത്. ഈ ഫോട്ടോഷൂട്ടിന് എനിക്ക് പ്രോത്സാഹനം നൽകിയ എല്ലാവർക്കും നന്ദി എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിവച്ചിരിക്കുന്നത്. തവിട്ട് നിറത്തിലും മോണ്രോക്രോം നിറത്തിലുള്ളതുമായ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
“പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഞാൻ ഈ ഫോട്ടോ ഷൂട്ട് ചെയ്തതെന്ന് രാധിക ആപ്തെ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. സത്യത്തിൽ, ഞാൻ ആ സമയത്തെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഉൾക്കൊള്ളാൻ ഞാൻ പാടുപെട്ടു. എന്റെ ശരീരം ഇത്രയധികം ഭാരമുള്ളതായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല. എന്റെ ശരീരം വീർത്തിരുന്നു, അടിവയറിൽ വേദന ഉണ്ടായിരുന്നു, ഉറക്കമില്ലായ്മ എല്ലാത്തിലുമുള്ള എന്റെ കാഴ്ചപ്പാട് തെറ്റിച്ചു. ഇപ്പോൾ അമ്മയായിട്ട് രണ്ടാഴ്ച പോലും ആയിട്ടില്ല, എന്റെ ശരീരം വീണ്ടും വ്യത്യസ്തമായി കാണപ്പെടുന്നു. ഞാൻ ഈ ഫോട്ടോകൾ കാണുമ്പോൾ , എന്നെത്തന്നെ വളരെ ബുദ്ധിമുട്ടിച്ചതിൽ വിഷമം തോന്നുന്നു. ഇപ്പോൾ, ഈ മാറ്റങ്ങളിൽ എനിക്ക് സൗന്ദര്യം മാത്രമേ കാണാനാകൂ, ഈ ഫോട്ടോകൾ ഞാൻ എന്നും വിലമതിക്കുമെന്ന് എനിക്കറിയാം,” അവൾ കൂട്ടിച്ചേർത്തു.
ഒക്ടോബറിൽ 2024 ബി.എഫ്.ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ തന്റെ ചിത്രം സിസ്റ്റർ മിഡ്‌നൈറ്റിന്റെ പ്രദർശനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താൻ ഗർഭിണിയാണെന്ന് രാധിക വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് വയലിനിസ്റ്റും സംഗീത സംവിധായകനുമാണ് ബെനഡിക്ട് ടെയ്‌ലർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |