മുംബയ് : ആഗോളവും ആഭ്യന്തരവുമായ ഘടകങ്ങൾ നിക്ഷേപകരുടെ വികാരത്തെ സാരമായി ബാധിച്ചതിന്റെ ഫലമായി ഇന്ത്യൻ ഓഹരിവിപണിയിൽ വീണ്ടും ഇടിവ്. സെൻസെസ് 502.25 പോയിന്റ് ഇടിഞ്ഞ് 80,182.20ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 137.15 പോയിന്റ് ഇടിഞ്ഞ് 24,198.85ൽ എത്തി. യു.എസ് ഫെഡറൽ റിസർവ് നയപ്രഖ്യാപനം വരാനിരിക്കുന്നതാണ് പ്രധാനമായും വിപണിക്ക് തിരിച്ചടിയായത്. സെൻസെസിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്ത് 1.35 ലക്ഷം കോടി രൂപ കുറഞ്ഞ് 453.78 ലക്ഷം കോടി രൂപയായി. ഇന്നലെ സ്വകാര്യ ബാങ്കിംഗ് ഓഹരികളിലാണ് പ്രധാനമായും ഇടിവ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം എക്കാലത്തെയും വൻ ഇടിവിലാണ്. ഡോളറിനെതിരെ 84.94 എന്ന പുതിയ താഴ്ചയിലേക്ക് താഴ്ന്നു. സ്വർണവിലയിലും ഇടിവ് രേഖപ്പെടുത്തി. കേരളത്തിൽ പവന് 120 രൂപയുടെ ഇടിവാണ് ഇന്നലെയുണ്ടായത്. ഒരു പവൻ സ്വർണത്തിന് 57080 രൂപയും ഗ്രാമിന് 7135 രൂപയുമായിരുന്നു ഇന്നലത്തെ വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |