വൈക്കം : ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ മുനിസിഫ് മജിസ്ട്രേറ്റ് കോടതികളുടെ സഹകരണത്തോടെ കോടതി ഓഡിറ്റോറിയത്തിൽ ക്രിസ്‌മസ് - ന്യൂഇയർ ആഘോഷിച്ചു. മജിസ്ട്രേറ്റ് അർച്ചന ബാബു ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മുനിസിഫ് അഭിനിമോൾ രാജേന്ദ്രൻ ക്രിസ്‌മസ് ന്യൂ ഇയർ ആശംസകൾ നേർന്നു. മജിസ്ട്രേറ്റും മുൻസിഫും ചേർന്ന് കേക്ക് മുറിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് ജോർജ്ജ് ജോസഫ്, സീനിയർ അഭിഭാഷകൻ പി. വി പ്രകാശൻ, അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. സ്മിത സോമൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |