കോട്ടയം: മാനസികാരോഗ്യക്കുറവ് കുടുംബബന്ധങ്ങൾ ശിഥിലമാകുന്നതിന് കാരണമാകുന്നതായി സംസ്ഥാന വനിതാ കമ്മിഷനംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രനും , വി.ആർ മഹിളാമണിയും പറഞ്ഞു. കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ നടന്ന സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അവർ. ഗാർഹികപീഡനം, തൊഴിലിടങ്ങളിലെ ഉപദ്രവം, അധിക്ഷേപങ്ങൾ, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കമ്മിഷന് മുന്നിലെത്തി. 70 കേസുകളാണ് പരിഗണിച്ചത്. ഇതിൽ ആറെണ്ണം തീർപ്പാക്കി. 62 കേസുകൾ മാറ്റിവച്ചു. രണ്ടു കേസുകളിൽ പൊലീസ് റിപ്പോർട്ട് തേടി. കമ്മിഷനംഗങ്ങൾക്കൊപ്പം അഡ്വ. സി.എ. ജോസ്, അഡ്വ. ഷൈനി ഗോപി, അഡ്വ. സി.കെ. സുരേന്ദ്രൻ എന്നിവരും പരാതികൾ കേട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |