കൊച്ചി: ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എം.ഇ സെക്രട്ടറി എസ്.സി.എൽ. ദാസിന് ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക് ) സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ, ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വിജേഷ് വിശ്വനാഥ് എന്നിവർ നിവേദനം നൽകി.
ഒരു ദിവസം മാത്രം സൂക്ഷിക്കാവുന്ന പ്രാദേശിക ലഘുഭക്ഷണങ്ങളുടെ ജി.എസ്.ടി 18 ശതമാനമെന്ന് കുറയ്‌ക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭക്ഷ്യ ഉത്പന്നങ്ങൾക്ക് 5, 12, 18 ശതമാനമെന്ന വ്യത്യസ്ത നിരക്ക് ഏകീകരിച്ച് അഞ്ചു ശതമാനമാക്കണം. മാലിന്യസംസ്‌കരണ ചട്ടങ്ങളിൽ ഇളവ്, ചെറുകിട ഭക്ഷ്യോത്പാദകർക്ക് ലാബ് ലെസ്റ്റ് തുടങ്ങിയ പ്രശ്‌നങ്ങളിൽ ഇടപെടൽ വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |