തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ 'സജ്ജം2024' സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു.സ്കൂൾ പ്രിൻസിപ്പൽ സാബു.പി.എൽ പതാകയുയർത്തി.തുടർന്ന് വിളംബര ജാഥ നടത്തി.പി.ടി.എ പ്രസിഡന്റ് സാജുവിന്റെ അദ്ധ്യക്ഷതയിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.സുനിത.വി.(എച്ച്.എം എസ്.എൻ.ജി.എച്ച്.എസ്.എസ്),കാട്ടായിക്കോണം ഗവൺമെന്റ് യു.പി.എസിലെ എച്ച്.എം മധു.എസ്,എൻ.എസ്.എസ് എച്ച്.എസ്.ഇ ഡിസ്ട്രിക്ട് കൺവീനർ ശ്രീജ.പി,കഴക്കൂട്ടം മുൻ ഗ്രാമപഞ്ചായത്ത് അംഗം സി.പി.സിദ്ധാർത്ഥൻ,അരുൺ.വി.കാട്ടായിക്കോണം,കാട്ടായിക്കോണം ഗവൺമെന്റ് യു.പി.എസിലെ പി.ടി.എ പ്രസിഡന്റ് പ്രേംകുമാർ എന്നിവർ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി ജയന്തകുമാർ നന്ദി പറഞ്ഞു.കാട്ടായിക്കോണം ഗവൺമെന്റ് യു.പി.എസിലാണ് ക്യാമ്പ് നടക്കുന്നത്. 27ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |