പുതുക്കോട്: ഭരണഘടനാ ശില്പി ഡോ. ബി.ആർ.അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് അമിത് ഷായുടെ കോലം കത്തിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. എം.ദിലീപ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.ജയരാജ് അദ്ധ്യക്ഷനായി. വി.അയ്യപ്പൻ, എൻ.രവി, കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, എം.കൃഷ്ണദാസ്, കെ.ഉദയൻ, പി.എം.ഹാരീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |