ക്രിസ്തുവിന്റെ ജനനം ലോകം സംഗീതം ആലപിച്ചാണ് ആഘോഷിച്ചതെന്ന് ബൈബിൾ പറയുന്നു. ആദ്യകാലത്ത് കരോൾ ഗാനങ്ങൾ ഭൂരിഭാഗവും ലാറ്റിൻ ഭാഷയിലായിരുന്നു. 1223 ൽ സെന്റ് ഫ്രാൻസിസ് ഒഫ് അസീസിയാണ് സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന വിധത്തിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തി കരോൾ ഗാനശാഖയ്ക്ക് ഉണർവേകിയത്. പതിനഞ്ചാം നൂറ്റാണ്ടിലാണ് കരോൾ ഗാനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ പ്രചാരം ലഭിക്കുന്നത്. പതിനാറാം നൂറ്റാണ്ടിൽ 12 ഡേയ്സ് ഒഫ് ക്രിസ്മസ് എന്ന ഗാനം പിറന്നു. സൈലന്റ് നൈറ്റ്, ലിറ്റിൽ ടൗൺ ഒഫ് ബേത് ലഹേം എന്നിവയ്ക്ക് വിക്ടോറിയൻ കാലഘട്ടം സാക്ഷിയായി. സൈലന്റ്നൈറ്റ്... ഹോളിനൈറ്റ്... എന്ന ഗാനം നിരവധി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. മലയാളത്തിൽ ഈ ഗാനം ശാന്തരാത്രി... തിരുരാത്രി... എന്ന് തുടങ്ങുന്നതാണ്. തെരുവുകളിലും വീടുകളിലും പള്ളികളിലുമൊക്കെ ഗാനങ്ങൾ ആലപിച്ച് തുടങ്ങി. പിന്നീട് പണത്തിനും ഭക്ഷണത്തിനുമായി പാടുന്ന ഗായക സംഘങ്ങൾ ലോകത്ത് എല്ലായിടത്തും രൂപം കൊണ്ടു. ക്രിസ്മസ് സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസ് കൂടി കരോൾ സംഘങ്ങളുടെ ഭാഗമായതോടെ കരോൾ ഗാനങ്ങൾ ജനപ്രിയമായി. ഈ ക്രിസ്മസിന് നമുക്കും പാടാം യഹൂദിയായിലെ ഒരു ഗ്രാമത്തിൽ....
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |