കോന്നി : ക്വാളിറ്റി കൺട്രോളർ അനുമതി നൽകാത്തതിനാൽ സപ്ലൈക്കോയുടെ വാതിൽപടി വിതരണ കേന്ദ്രത്തിൽ എത്തിച്ച 560 ടൺ അരി ലോറിയിൽ നിന്ന് ഇറക്കാതെ പിടിച്ചിട്ടു. പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച 6 ലോഡ് അരിയാണ് അനുമതി ലഭിക്കാതെ തടഞ്ഞിട്ടിരിക്കുന്നത്. കാലടി ജെ ബി എസ് ആഗ്രോ പ്രൊഡക്ട്സ്, മേരി മാതാ എന്നീ മില്ലുകളിൽ നിന്ന് സപ്ലൈക്കോയുടെ മൂന്ന് ക്വാളിറ്റി കൺട്രോളർമാർ ഗുണ നിലവാരം പരിശോധിച്ച ശേഷമാണ് അരി വാഹനങ്ങളിൽ കയറ്റിയത്. ബുധനാഴ്ച വൈകിട്ട് എത്തിയ ലോഡ് വ്യാഴാഴ്ച ആണ് ക്വാളിറ്റി കൺട്രോളർ ഭൂപതി പരിശോധിക്കുന്നത്. പരിശോധനയിൽ ഓരോ ചാക്കിലും 6 തരത്തിൽ ഉള്ള അരിയുടെ വകഭേദങ്ങൾ കണ്ടെത്തി. ഇതിൽ റേഷൻ അരിയുടെ സാന്നിദ്ധ്യവും കണ്ടെത്തിയതോടെ അരി ഇറക്കാൻ കഴിയില്ലായെന്ന് ക്വാളിറ്റി കൺട്രോളർ റിപ്പോർട്ട് നൽകുകയായിരുന്നു. ലോഡ് ഇറക്കാനാകാതെ വന്നതോടെ ലോറി ഡ്രൈവർമാർ പ്രതിസന്ധിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |