പോരുവഴി : സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2024 സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ചു കൂടിയ സമാപന സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ അദ്ധ്യക്ഷനായി. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം പോരുവഴി ഗ്രാമപഞ്ചായത്ത് നേടി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു മംഗലത്ത്, ഡോ.സി. ഉണ്ണികൃഷ്ണൻ, കെ .വത്സലകുമാരി, വർഗീസ് തരകൻ, എസ്. കെ. ശ്രീജ, ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.സനിൽകുമാർ, വി.രതീഷ്, എസ്.ഷീജ, പോരുവഴി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ രാജേഷ് വരവിള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.ഷാജഹാൻ, എൻ.പങ്കജാക്ഷൻ, ലതാരവി, രാജി ,പി, ഗീതാകുമാരി, തുണ്ടിൽ നൗഷാദ്, രാജി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രബാബു നന്ദി പറഞ്ഞു. മത്സര വിജയികൾ, ക്ലബ് ഭാരവാഹികൾ, യൂത്ത് കോർഡിനേറ്റർമാർ, മഹിളാ പ്രധാൻ ഏജന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |