ചേർത്തല:നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു.തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡിൽ മണ്ണാമ്പത്ത് സിബി മാത്യുവിന്റെ മകൻ മനു സിബി (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡ് മംഗലത്ത്കരി കുഞ്ഞുമോന്റെ മകൻ അലൻ കുഞ്ഞുമോനെ (24) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണ്ണീർമുക്കം–പുത്തനങ്ങാടി റോഡിൽ വെളിയമ്പ്ര പ്രണാമം ക്ലബ്ബിന് സമീപം ഞായറാഴ്ച രാത്രി 12ഓടെയായിരുന്നു അപകടം. മനു സിബിയുടെ മാതാവ്: ജോബി.സഹോദരി:സോന. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് തണ്ണീർമുക്കം തിരുരക്ത ദേവാലയ സെമിത്തേരിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |