മുഹമ്മ: എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പ് ' നവകിരണം കായിപ്പുറം ആസാദ് മെമോറിയൽ പഞ്ചായത്ത് എൽ.പി സ്കൂളിൽ ആരംഭിച്ചു. 27ന് സമാപിക്കും.
പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു . കെ. എസ്. ലാലിച്ചൻ അധ്യക്ഷനായി. പുസ്തകപയറ്റ് പദ്ധതി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. എൻ. നസീമ ഉദ്ഘാടനം ചെയ്‌തു. വിനോമ്മ രാജു, നിഷ പ്രദീപ്, ഇ. ടി. രമണൻ, എ ബി വിലാസം സ്കൂൾ പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |