ധർമ്മശാല: ആന്തൂർ നഗരസഭ വേൾഡ് ടോയ്‌ലറ്റ് ദിന പരിപാടിയോട് അനുബന്ധിച്ച് നവംബർ 19 മുതൽ ഡിസംബർ 25 വരെ നടന്നു വരുന്ന ക്ലീൻ ടോയ്‌ലറ്റ് ക്യാമ്പയിന്റെ ഭാഗമായി പൊതു ശൗചാലയങ്ങളെ വൃത്തിയോടെ പരിപാലിക്കുന്ന കെയർ ടേക്കർമാരെ ആദരിച്ചു. പറശ്ശിനി പാലത്തിനടുത്തുള്ള ടേക് എ ബ്രേക് കെയർ ടേക്കർ അബ്ദുൾ സത്താർ, പറശ്ശിനി ബസ് സ്റ്റാൻഡ് സത്രം കെയർ ടേക്കർ ശശി എന്നിവരെയാണ് ആദരിച്ചത്. നഗരസഭ കൗൺസിൽഹാളിൽ നടന്ന പരിപാടി ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.കെ.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ആമിന ടീച്ചർ ക്ലീൻ സിറ്റി മാനേജർ ടി.അജിത് , കൗൺസിലർമാർ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |