കോന്നി : കൂടൽ പാക്കണ്ടത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി അകപ്പെട്ടു. പാക്കണ്ടം നിരവേൽ ഗോപിനാഥന്റെ പറമ്പിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ നാലുവയസ് വരുന്ന പുലി അകപ്പെട്ട വിവരം ഇന്നലെ രാവിലെ 11ന് ആണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പാടം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.എ.അരുൺ, പാടം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.അജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുനീർ.ജെ.എസ്, അനൂപ്.എസ്, ദേവിക.പി, സുജ, കോന്നി ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സ് സെക്ഷൻ ഓഫീസർ ആർ.ദിൻസ് എന്നിവരെത്തി ഉച്ചയ്ക്ക് 12 മണിയോടെ കൂട്ടിലായ പുലിയെ വാഹനത്തിലാക്കി. തുടർന്ന് ഫോറസ്റ്റ് വെറ്റിനറി സർജൻ സിബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ച ശേഷം ആങ്ങമൂഴി കൊച്ചുപമ്പ വനമേഖലയിൽ തുറന്നുവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |